
ഉദിയൻകുളങ്ങര: കവളാകുളം റൂറൽ ഡെവപ്മെന്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. നെയ്യാറ്റിൻകര എം.എൽ.എ.കെ.ആത്സലൻ പ്രവർത്തന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹനൻ അദ്ധ്യക്ഷത വഹിക്കും. സഹകരണ സംഘം പ്രസിഡന്റ് കെ.കെ. ഷിബു, മനുഷ്യാവകാശ മിഷൻ ജില്ലാ ചെയർമാൻ രാഭായ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.