jama

തിരുവനന്തപുരം: മഹാന്മാരെ നിന്ദിച്ച് സമുദായങ്ങളെ വേദനിപ്പിക്കരുതെന്നും പ്രവാചകൻ നബി മാനവ സൗഹാർദ്ദത്തിന്റെ മാതൃകയായിരുന്നെന്നും ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. കേരള മുസ്ളിം ജമാഅത്ത് കൗൺസിൽ തടത്തിയ ജില്ലാതല പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് കെ.എച്ച്.എം. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ, ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് കരമന ബയാർ, പി.സയ്യിദ് അലി, വിഴിഞ്ഞം ഹനീഫ, ജെ.അനസുൽ റഹ്‌മാൻ, ആമച്ചൽ ഷാജഹാൻ, ഡോ.സലിംഅഴിക്കോട്, എം.എ.ജലീൽ, സിദ്ദിഖ് സജീവ്,നമാം അഹമ്മദ് ബാഖവി, പാപ്പനംകോട് അൻസാരി,ബീമാപള്ളി സക്കീർ,കണിയാപുരം ഇ.കെ.മുനീർ തുടങ്ങിയവർ സംസാരിച്ചു. എ.എൻ.എം.കാസിം സ്വാഗതവും നേമം ജബ്ബാർ നന്ദിയും പറഞ്ഞു.