
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിന് അനുസരിച്ച് മരണങ്ങളും കൂടുന്നു. ഇന്നലെ 3,376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോടും എറണാകുളത്തും 3 പേർ വീതവും തിരുവനന്തപുരത്തും കൊല്ലത്ത് രണ്ടും പാലക്കാട് ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ ഏറ്റവും കൂടുതൽ കേസുകളിൽ എറണാകുളത്താണ് 838. തിരുവനന്തപുരം 717, കോട്ടയം 399 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള ജില്ലകൾ.