തിരുവനന്തപുരം: വായനാദിനത്തോടനുബന്ധിച്ച് കേരളകൗമുദി ബോധപൗർണമി ക്ലബ് പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംയുക്തമായി സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് രാവിലെ 10.30ന് എ.കെ.ജി ഹാളിൽ ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഹാളിൽ കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു നിർവഹിക്കും. യോഗത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും 12.30 മുതൽ എൽ.പി,​ യു.പി,​ എച്ച്.എസ്,​ എച്ച്.എസ്.എസ് വിഭാഗങ്ങളിൽ മത്സരം നടക്കും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് അവാർഡും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും.