മേൽകടയ്ക്കാവൂർ: യുവധാര ലൈബ്രറി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കലും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 3ന് മേൽകടയ്ക്കാവൂർ ഗവ.എൽ.പി.എസിൽ നടക്കുന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച നന്ദുകൃഷ്ണ, വിസ്മയ ആർ.ഡി, ആര്യ .ആർ.ഡി. എന്നിവർക്കും കേരള സർവകലാശാല ബി.എഡ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ശ്യാംലി. എസ്.ജിക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഞ്ജന ആർ.എ, അതുല്യ എൽ.ബി, വിജിത വി.എം എന്നിവർക്ക് സ്നേഹോപഹാരം നൽകും.
അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിക്കും. ഡോ.പി. കമലാസനൻ പിള്ള ( പ്രോജക്ട് കോ ഓർഡിനേറ്റർ, ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം, പി.എൻ പണിക്കർ ഫൗണ്ടേഷൻ ) പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. വാർഡ് മെമ്പർ മിനിദാസ്, എസ്.സി.ബി 1155 പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ, പി. ചന്ദ്രൻപിള്ള, ജി. മോഹനൻ, ആഷിക് ചന്ദ്രൻ, പഞ്ചമം സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.