
വെഞ്ഞാറമൂട്:കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.കാറിലെ യാത്രക്കാരായ വെള്ളക്കടവ് സ്വദേശി ശ്രീനി വാസുദേവൻ (30),വെസ്റ്റ് കല്ലട സ്വദേശി വിജയൻ(38),രമ്യ എന്നിവർക്കാണ് പരക്കേറ്റത്.ഇന്നലെ രാത്രി 8.30 ന് എം.സി റോഡിൽ കീഴായക്കോണത്തിനു സമീപം ഉദിമൂട്ടിൽ വച്ചായിരുന്നു അപകടം.തിരുവനന്തപരുത്ത് നിന്ന് കിളിമാനൂരലേയ്ക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിൽ കുടങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. പരക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.