കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി.പഞ്ചായത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട്‌ മാസങ്ങളായി. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി അനുവദിച്ച ഫണ്ട് തീർന്നെന്നും ഒരു വാർഡിൽ തിരഞ്ഞെടുപ്പ് നടന്നതിനാൽ പുതിയ പദ്ധതിയിലൂടെ ഫണ്ട് അനുവ്ദിക്കാനായില്ലെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നും വൈസ് പ്രസിഡന്റ് സാബു അറിയിച്ചു.