
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ കപ്പാംവിള എട്ടാം വാർഡിൽ പുനർനിർമ്മാണം പൂർത്തീകരിച്ച കപ്പാംവിള - കിടത്തിച്ചിറ റോഡ് നാട്ടുകാർക്കായി തുറന്നുകൊടുത്തു. വളരെക്കാലമായി തകർന്നുകിടന്ന റോഡിന്റെ അവസ്ഥ പ്രദേശവാസികൾ വി.ജോയി എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് മുപ്പതുലക്ഷംരൂപ അനവദിക്കുകയായിരുന്നു.നവീകരണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ കഴിഞ്ഞ ദിവസം നിർവഹിച്ചു.പഞ്ചായത്തംഗം സലൂജ,സി.പി.എം ഏരിയാകമ്മറ്റിയംഗം ഇ ജലാൽ,ലോക്കൽ സെക്രട്ടറി എസ്.സുധീർ തുടങ്ങിയവർ പങ്കെടുത്തു.