
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗധര തിലകൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എൻ. സുദർശനൻ,ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.ഷിഹാബുദീൻ,സൊ ണൾജ്,എൻ.ആർ ജോഷി എന്നിവർ സംസാരിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ചെറുനാരകം കോട് ജോണി,പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ്, ശാന്തകുമാരി,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ,ഡി.സി.സി മെമ്പർമാരായ ജി.ഹരികൃഷ്ണൻ നായർ,അഹമ്മദ് കബീർ,നാളിനൻ,എം.കെ.ജ്യോതി,ഗിരിജ മണ്ഡലം പ്രസിഡന്റുമാരായ,അടയമൺ മുരളി, ഷമീം,അനൂപ് തോട്ടത്തിൽ സലിം,വിശ്വംഭരൻ കൊടുവഴന്നൂർ,അഡ്വ:വിഷ്ണുരാജ്,അഡ്വ: ഹസ്സൻ കുഞ്ഞ്,ജാബിർ,അഭിലാഷ് ചാങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.