
തിരുവനന്തപുരം:പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൂർ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി.ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ് ബാബു ഉദ്ഘാടനം ചെയ്തു.കോട്ടൂർ ഗിരീശൻ, കെ.എസ് സനൽകുമാർ,ജലീൽ മുഹമ്മദ്,സി.ആർ ഉദയകുമാർ,കുറ്റിച്ചൽ വേലപ്പൻ,ടി .സുനിൽ കുമാർ,കോട്ടൂർ ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.