
നെയ്യാറ്റിൻകര: നിർദ്ധനവിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകരയിലെ പെരുമ്പഴുതൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കനവ് -2022' സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായ ടി.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.ഇതിന്റെ ഭാഗമായി 3 നിർദ്ധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവ് കമ്മിറ്റി ഏറ്റെടുത്തു.മേഖലാ പ്രസിഡന്റ് അജേഷ് സജു അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസലൻ എം.എൽ.എ,നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. ബാലമുരളി,സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി,പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.രാജൻ,മേഖലാ സെക്രട്ടറി നവീൻ,സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ജി.സജി കൃഷ്ണൻ,മോഹനൻ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സുജിത്ത്,പ്രസിഡന്റ് അഡ്വ.സജീവ് സുദർശൻ,ജോയിന്റ് സെക്രട്ടറി എം.അഖിൽ,എക്സി.അംഗം അഭിജിത്ത്,പെരുമ്പഴുതൂർ മേഖലാ ട്രഷറർ വിഷ്ണു എന്നിവർ പങ്കെടുത്തു.പെരുമ്പഴുതൂർ ഗവ.ഹൈസ്കൂളിലെ രണ്ടും കീഴാറൂർ ഗവ.എച്ച്.എസിലെ ഒരു വിദ്യാർഥിയുടെയും വിദ്യാഭ്യാസ ചെലവാണ് നെയ്യാറ്റിൻകരയിലെ പൂർവകാല എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയുടെയും ഡി.വൈ.എഫ്.ഐ ആലംപൊറ്റ യൂണിറ്റ് കമ്മിറ്റിയുടെയും സഹായത്താൽ ഏറ്റെടുത്തിട്ടുളളത്.