ashr

നെയ്യാറ്റിൻകര:നല്ല മനസിന് ശുദ്ധമായ വായന അനിവാര്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ.കരിനട ആശ്രയ സംഘടിപ്പിച്ച വായനാദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ആശ്രയ രക്ഷാധികാരി അയണിത്തോട്ടം കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.നിംസ് മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം.എസ്. ഫൈസൽഖാൻ മുഖ്യ പ്രഭാഷണം നടത്തി.മാദ്ധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തിമഠം വായനാദിന സന്ദേശം നൽകി. എൻ.കെ.രഞ്ജിത്ത്,സുരേഷ് പാലാഴി,സുരേഷ് കുമാർ,കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു.കേന്ദ്ര സാഹിത്യ അക്കാ‌ഡമി പുരസ്കാരം നേടിയ ജോർജ് ഓണക്കൂറിന് യോഗത്തിൽ ആശ്രയയുടെ ഉപഹാരം സമ്മാനിച്ചു.എം.ടെക് ഒന്നാം റാങ്ക് നേടിയ എസ്.ഡി. ഗംഗയ്ക്കും വായനാ മത്സരവിജയികൾക്കും സമ്മാനങ്ങളും കൈമാറി.