ആറ്റിങ്ങൽ:കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കൺവെൻഷൻ കെ.എസ്.കെ.ടി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ.രാജു ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ജി നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു.രക്തസാക്ഷി പ്രമേയം ബി.പ്രഭാകരനും അനുശോചന പ്രമേയം എസ്.ഷീജയും അവതരിപ്പിച്ചു.ഏരിയാ പ്രസിഡന്റ് സി.എസ്.അജയൻ,കർഷകസംഘം ഏരിയകമ്മിറ്റി അംഗം അഡ്വ.മോഹനൻനായർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി. വിശ്വംഭരൻ (പ്രസിഡന്റ്),കീർത്തി മോഹൻ(വൈസ് പ്രസിഡന്റ്),എസ്.സതീഷ്കുമാർ (സെക്രട്ടറി),ബി .പ്രഭാകരൻ (ജോയിന്റ് സെക്രട്ടറി),ജി.നാരായണപിള്ള (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.