vld-1

വെള്ളറട: കുറ്റിയായണിക്കാട് ദേവീ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലേക്ക് പദ്ധതി നടപ്പിലാക്കി.

ആര്യങ്കോട് കൃഷി ഭവന്റെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തുന്നത്. കൃഷിക്ക് ആവശ്യമായ നടിൽ വസ്തുക്കളും ആവശ്യമായ ജൈവവളവും കൃഷി ഭവനാണ് എത്തിച്ചുനൽകുന്നത്. ക്ഷേത്ര ഭാരവാഹികളുടെയും നാട്ടുകാരുടെയും നിലം ഒരുക്കി കൃഷി തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. കൃഷി സംരക്ഷിക്കുന്നതിന് ക്ഷേത്ര ഭാരവാഹികൾ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്. ഇവർക്ക് ആവശ്യമായ സഹായം നൽകുന്നത് ആര്യങ്കോട് കൃഷി ഓഫീസർ ആശ എസ്. നായരും മറ്റ് ഉദ്യോഗസ്ഥരുമാണ്. ക്ഷേത്ര ഭാരവാഹികളായ സുരേന്ദ്രൻ നായർ, ബിനു കൃഷ്ണ, സുരേഷ് രാമനിലയം, രതീഷ് കുമാർ, ചന്ദ്രൻ മണക്കാല, എന്നിവരാണ് നേതൃത്വം നൽകുന്നത്.