pp

വർക്കല: ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും അയിരൂർ സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പിന് കല്ലെറിയുകയും ചെയ്ത അഞ്ചംഗസംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കോട്ടപ്പുറം മുഹമ്മദ് ഇല്യാസ് മൻസിലിൽ അൻസാർ (37) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അഞ്ചംഗ സംഘം അതിക്രമം കാട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു നാലുപേർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായി അയിരൂർ സി.ഐ. ശ്രീജേഷ് പറഞ്ഞു.