general

ബാലരാമപുരം:കേരള സർക്കാർ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ മുക്കമ്പാലമൂട് വാർഡിലെ അമ്മാനൂർക്കോണത്ത് ഭൂജല വകുപ്പ് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,​സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വിജയൻ,​സി.ആർ.സുനു,​ബിന്ദു,​വാർഡ് മെമ്പർ സരിത,​ അനുശ്രീ,​ ഗീത,​ശാരിക,​ശാലിനി സജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.ഗ്രൗണ്ട് വാട്ടർ ഡയറക്ടർ ജോൺ സാമുവേൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക സ്വാഗതവും സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു.