pnp
വായനാദിനാചാരത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷനും കേരള കൗമുദി ബോധപൗർണമി ക്ലബും സംയുക്തമായി ഫൗണ്ടേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച വായനദിന കാവ്യാലാപന മത്സരങ്ങളുടെ ഉദ്‌ഘാടനം കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ.ഇന്ദ്രബാബു നിർവഹിക്കുന്നു. മുത്താന സുധാകരൻ,കുന്നിയോട് രാമചന്ദ്രൻ,ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ,രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ,ഫൗണ്ടേഷൻ ജില്ല സെക്രട്ടറി മഹേഷ് മാണിക്കം,കേരള കൗമുദി അസി.മാനേജർ എസ്.ഡി.കല എന്നിവർ സമീപം

തിരുവനന്തപുരം: ബോധപൗർണമി സമൂഹത്തിന് മാതൃകയായ പദ്ധതിയാണെന്നും കേരളകൗമുദിയുടെ ഈ ഉദ്യമം സമൂഹം ഏറ്റെടുക്കേണ്ടതാണെന്നും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ പറഞ്ഞു. വായനാദിനാചാരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷനും കേരളകൗമുദി ബോധപൗർണമി ക്ലബും സംയുക്തമായി ഫൗണ്ടേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച വായനദിന കാവ്യാലാപന മത്സരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരിയായ വായനയിലൂടെയാവണം ഓരോ തലമുറയും ശക്തി പ്രാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ.ഇന്ദ്രബാബു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുസ്തകങ്ങൾ മാത്രമല്ല നമ്മുടെ ചുറ്റുപാടുകളെയും പ്രകൃതിയെയും വായിക്കാൻ കഴിയണമെന്നും അതിലൂടെയാവണം പുതിയ തലമുറ രൂപപ്പെട്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മഹേഷ് മാണിക്കം, കേരളകൗമുദി സർക്കുലേഷൻ അസി. മാനേജർ എസ്.ഡി.കല, കവികളായ മുത്താന സുധാകരൻ,കുന്നിയോട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.