
വെള്ളറട: പാറശാല നിയോജക മണ്ഡലത്തിലെ അമ്പൂരി, കള്ളിക്കാട്, ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ബുപേന്ദർ യാദവിനും കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി മുരളീധരനും സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിവേദനം നൽകി. ജനവാസ മേഖലകളെ പൂർണമായും പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. 2021ൽ സംസ്ഥാന വനം വകുപ്പ് തയാറാക്കി നൽകിയ പ്രൊപ്പോസൽ പ്രാകരം പ്രസ്തുത അതിർത്തികൾ പുനർനിർമ്മിക്കണമെന്നും എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.