തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി യോഗം കൈതമുക്ക് ശ്രീനാരായണ ഷഷ്‌ഠ്യബ്ദി ഹാളിൽ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്‌തു.

യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ചെയർമാൻ മുകേഷ് മണ്ണന്തല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ, ട്രഷറർ പ്രസാദ് നെടുമങ്ങാട്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ അശോക്, സുനിൽ ലാൽ, വിവേകാനന്ദൻ, സുദേവൻ വാമനപുരം, ശ്രീകണ്ഠൻ, അഭിലാഷ് കുഴിത്തുറ, അനു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സമിതി രക്ഷാധികാരിയും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയുടെ സന്ദർശനത്തിന് മുന്നോടിയായി യൂണിയൻതല നേതൃത്വയോഗങ്ങൾ നടത്താൻ തീരുമാനിച്ചു. 27 മുതൽ 30 വരെയാണ് യോഗങ്ങൾ നടക്കുക.

27ന് ചെമ്പഴന്തി ഗുരുകുലം യൂണിയൻ, പല്പു സ്‌മാരക യൂണിയൻ, പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ, കോവളം യൂണിയൻ. 28ന് നേമം, നെയ്യാറ്റിൻകര, പാറശാല, കുഴിത്തുറ യൂണിയനുകൾ. 29ന് വാമനപുരം, നെടുമങ്ങാട്, ആര്യനാട് യൂണിയനുകൾ. 30ന് വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ യൂണിയനുകൾ.