തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന്
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി. ജയൻ ബാബു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു, കെ.എസ്. സുനിൽകുമാർ, അഡ്വ. എസ്. ജയിൽ കുമാർ, ക്ലൈനസ് റൊസാരിയോ, കെ.സി. കൃഷ്ണൻകുട്ടി, എസ്. അനിൽകുമാർ, വി. കേശവൻ കുട്ടി, സംഘാടക സമിതി ചെയർമാൻ അഡ്വ. എസ്.എ. സുന്ദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ. സുന്ദരം പിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ. വിജയകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സി. ജയൻ ബാബു പ്രസിഡന്റ്, എൻ. സുന്ദരം പിള്ള ജനറൽസെക്രട്ടറി

എൻ. സുന്ദരൻ പിള്ളയെ ജനറൽ സെക്രട്ടറിയായും സി. ജയൻബാബുവിനെ പ്രസിഡന്റായും സമ്മേളനം തിരഞ്ഞെടുത്തു.137 അംഗ ജനറൽ കൗൺസിലും 67 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആർ. രാമു, കെ.സി. കൃഷ്ണൻകുട്ടി, പി.എസ്. ഹരികുമാർ, ജെ. വേലപ്പൻ, വട്ടപ്പാറ ജയകുമാർ, ടി. രവീന്ദ്രൻ നായർ,കെ.രാജേന്ദ്രൻ,വി.എസ്. ശ്രീകാന്ത്,കെ.എ.അസീസ് (വൈസ് പ്രസിഡന്റുമാർ). വി. കേശവൻകുട്ടി, എസ്. അനിൽകുമാർ, കഠിനംകുളം സാബു, പി. രാജേന്ദ്രൻ, എം. മൈതീൻ, ആർ. വേലപ്പൻ പിള്ള, കെ. ബാബുരാജൻ, വി. സുരേഷ് ബാബു, ജെ. ബിജു (സെക്രട്ടറിമാർ), എൻ. വിജയകുമാർ (ട്രഷറർ).