
തിരുവനന്തപുരം: കേരള ആരോഗ്യ മോഡൽ കെട്ടിപ്പടുക്കുന്നതിൽ സർക്കാർ ഫാർമസിസ്റ്റുകളുടെ പങ്ക് നിസ്തുലമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാൻ ഫാർമസിസ്റ്റുകൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വി. കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
എം. എൻ. വി. ജി അടിയോടി സ്മാരക ഗ്രന്ഥശാലയിലേക്കുള്ള ആദ്യ പുസ്തകം എം.എൻ. വി. ജി. അടിയോടിയുടെ ഭാര്യ എം. ജെ. അന്നക്കുട്ടിയിൽ നിന്ന് മന്ത്രി സ്വീകരിച്ചു. മുൻ സംസ്ഥാന നേതാക്കൾക്കുള്ള യാത്രയയപ്പ് സമ്മേളനം ഐ. ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി എസ്. വിജയകുമാർ (പ്രസിഡന്റ്), ഡി. എൻ.അനിത, കെ.രാജേഷ്‌കുമാർ, കെ. ടി.സദാനന്ദൻ (വൈസ് പ്രസിഡന്റുമാർ), എം.എസ്. മനോജ്കുമാർ (ജനറൽ സെക്രട്ടറി), എം.വി.മണികണ്ഠൻ, കെ.സരസ്വതി, അഭിലാഷ് ജയറാം (സെക്രട്ടറിമാർ), എം.കെ.മനോജ് (ട്രഷറർ), മനോജ് ടി.ജി (എഡിറ്റർ), കെ. രൂപേഷ് (ഓഫീസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. രണ്ട് ദിവസമായി നടന്ന സമ്മേളനം സമാപിച്ചു.
സമ്മേളനത്തിൽ കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, കെ.ജി.എൻ.യു ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ് , കെ.ജി.ആർ.എ ജനറൽ സെക്രട്ടറി വി.എസ്. സലീം, പി.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. അജയലാൽ, ജി.ഒ.എ.കെ സംസ്ഥാന പ്രസിഡന്റ് ആർ. ബിനോയ്, കെ.ജി.എം.എൽ.ടി.എ ജനറൽ സെക്രട്ടറി ടി.രവി., കെ.ജി.ഡി.എം.എ സംസ്ഥാന പ്രസിഡന്റ് പി. എം. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.