
ബാലരാമപുരം: മഴക്കാല സാംക്രമിക രോഗങ്ങളുടെ ലക്ഷണങ്ങളും,ആയുർവേദ രീതിയിലുള്ള പ്രതിരോധ മാർഗങ്ങളും എന്നീ വിഷയങ്ങളിൽ ഡേ.സ്മിത ശിവന്റെ നേത്യത്വത്തിൽ ജനപ്രതിനിധികൾക്കും,എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കും തൊഴിലുറപ്പ് മേറ്റുമാർക്കുമായി നടന്ന ബോധവത്കരണ ക്ലാസ് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.വിജയൻ,സി.ആർ.സുനു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബിന്ദു,പഞ്ചായത്ത് അംഗങ്ങളായ ശാലിനി,മാലിനി,സജി ,അനുശ്രീ ,രാജേഷ്,ഗീത,സുജാത, തൊഴിലുറപ്പ് എ. ഇ ഗോപി ,കുടുംബശ്രീ ചെയർപേഴ്സൺ ഗീത,വൈസ് ചെയർപേഴ്സൺ ബിന്ദു അക്കൗണ്ടന്റ് രേഖ എന്നിവർ പങ്കെടുത്തു.