പൂവാർ: വി.സേതുനാഥ് സ്മാരക വായനശാലയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കും.26ന് വൈകിട്ട് 5.30ന് പൂവാർ ഗവ.ആശുപത്രി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പൂവാർ ഗ്രാമപഞ്ചായത്ത് എരിക്കലുവിള വാർഡ് മെമ്പർ എസ്.സജയകുമാർ അദ്ധ്യക്ഷത വഹിക്കും.മുഖ്യ പ്രഭാഷണവും ചികിത്സാ സഹായ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് നിർവഹിക്കും.പഠനോപകരണ വിതരണം പൂവാർ സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ.എസ്.ബി നിർവഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേണുക,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് ജിസ്തി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌‌ കമ്മിറ്റി ചെയർപേഴ്സൺ അഖില അനിൽ കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ബോബൻ,പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ഷിനു,ഫ്ളോറൻസി മുത്തയ്യൻ,ശ്രീകുമാരി, ഫിൽമ അലക്സാണ്ടർ,ശരത് കുമാർ,സുരേഷ് കുമാർ,ജോൺ ബ്രിട്ടോ,സുനിലാ ഖാദർ,ജീജാാകുമാരി,എൻ.വി.സുനിൽ,റെനി തുടങ്ങിയവർ സംസാരിക്കും.