മുടപുരം : ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതിയ നീതി മെഡിക്കൽ സ്റ്റോർ മുടപുരം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. എം.എ. ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ,പഞ്ചായത്ത് അംഗങ്ങളായ സൈജ നാസർ, സലീന റഫീഖ്,പി.പവനചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രൻ,മുൻ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ,ആറ്റിങ്ങൽ സുരേഷ്, കിഴുവിലം രാധാകൃഷ്ണൻ,ബാബു,ചന്ദ്രൻ,മഞ്ജു പ്രദീപ്,രതീഷ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.