
നെടുമങ്ങാട് : കരകുളം പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷ ഭരണത്തിനുമെതിരെ ബി.ജെ.പി കരകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ ഏരിയ ജനറൽ സെക്രട്ടറി ദേവൻപോറ്റി സ്വാഗതവും അനിൽ മറുത്തൂർ ആമുഖ പ്രസംഗവും നടത്തി. ഏരിയ പ്രസിഡന്റുമാരായ കരകുളം സുരേഷ്, ഹരി വട്ടപ്പാറ, സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ, പൂവത്തൂർ ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു, മണ്ഡലം വൈസ് പ്രസിഡന്റ് വിനേഷ് കരകുളം, മണ്ഡലം സെക്രട്ടറി മാരായ രതീഷ്, സുമയ്യ, ബിന്ദു ശ്രീകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം വീണ, മോർച്ച മണ്ഡലം പ്രസിഡന്റ് അജിത്, മുരളി കരകുളം, സുനിൽകുമാർ, എന്നിവർ പങ്കെടുത്തു.