പെരുമാതുറ : പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ പെരുമാതുറ പൗരാവലിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും സമ്മേളനവും നടന്നു. പുതുക്കുറിച്ചി ജംഗ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പെരുമാതുറ ജംഗ്ഷൻ, മാടൻവിള, വടക്കേ പെരുമാതുറ വഴി പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. പുതുക്കുറിച്ചി ജംഗ്ഷനിൽ നിന്ന് ചീഫ് ഇമാം പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്. അഞ്ഞൂറോളം പേരാണ് പ്രതിഷേധ റാലിയുടെ ഭാഗമായത്. പെരുമാതുറ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ഇംദാദിയ അറബിക് കോളേജ് പ്രിൻസിപ്പൽ കുറ്റിച്ചൽ ഹസ്സൻ ബസരി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി.