നെടുമങ്ങാട് : ഗാന്ധിയൻ പ്രവർത്തകനും ഗാന്ധിയൻ വിജ്ഞാനവേദി ജില്ല വർക്കിംഗ് പ്രസിഡന്റുമായിരുന്ന ആനാട് സ്വാമി വിജയാനന്ദ് ജിയെ ഗാന്ധിയൻ വിജ്ഞാനവേദി ജില്ലാ കമ്മറ്റി അനുസ്മരിച്ചു. നെടുമങ്ങാട് പി.ഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ ജില്ലാ പ്രസിഡന്റ് എൻ.സി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിതുര വിജയകുമാരൻ നായർ നെട്ടറച്ചിറ ജയകുമാർ സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.സൈറസ്, പറയംകാവ് സലീം, മന്നൂർക്കോണം സത്യൻ, കൗൺസിലർ ആദിത്യ കൃഷ്ണകുമാർ, സോമശേഖരൻനായർ, മുഹമ്മദ് ഇല്യായാസ്, സൂര്യാലയം രവീന്ദ്രൻ, ആശാഗീത, മണിയൻപിള്ള, അയ്യപ്പൻ, ടൈപ്പിസ്റ്റ് രവീന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.