
തിരുവനന്തപുരം: വായനാ ദിനത്തിൽ പുസ്തകം സമ്മാനിക്കണമെന്നും ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും വരിക്കാരാകണമെന്നുമുള്ള ഇൻഡോ - ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ചടങ്ങിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. തിരുവനന്തപുരം ആര്യ സെൻട്രൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി സി. അബിജിത്തിന്പുസ്തകം സമ്മാനിച്ച് സൊസൈറ്റി പ്രസിഡന്റ് ഡി. വിൽഫ്രഡ് റോബിൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ഫ്രാറ്റ് ശ്രീകാര്യം മേഖലാ പ്രസിഡന്റ് കരിയം വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സൊസൈറ്റി സെക്രട്ടറി പി.ഡി. വസന്തകുമാരി, അഡ്വ. കെ. കേശവൻനായർ, റഷീദ് മഞ്ഞപ്പാറ, കവടിയാർ ദാസ്, ലതാ നായർ,രാജേഷ് രേഷായി, പി.എസ്. സന്തോഷ് കുമാർ, അഡ്വ. പ്രേംദാസ് യഹൂദി എന്നിവർ സംസാരിച്ചു.