തിരുവനന്തപുരം: കാവാലം നാരായണ പണിക്കരുടെ ശിഷ്യൻമാരും നാടകപ്രവർത്തകരും ചേർന്ന് രൂപീകരിച്ച കാവാലം സംസ്കൃതി കാവാലത്തിന്റെ ഓർമ്മക്കായി 'പൊലിപൊലിക' എന്ന പരിപാടി നടത്തും. 27ന് തൈക്കാട് ഗണേശത്തിലാണ് പൊലിപ്പൊലിക ഓർമ്മ 22 അരങ്ങേറുന്നത്. അറിവ് പൊലി, താളക്കളരി, പാട്ട് പൊലി, ആട്ടപ്പൊലി, അവനവൻകടമ്പ പുരസ്കാരം, അരങ്ങ് പൊലി എന്നിവയാണ് പ്രധാന പരിപാടികൾ.