തിരുവനന്തപുരം: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെയും നേതൃത്വത്തിൽ ഫറൂക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് നടന്ന പ്രതിഷേധമാർച്ചിന് നേരെ പൊലീസ് നടത്തിയ ക്രൂര മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് കോഴക്കോട് നഗരത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു.