tvm-medical-college

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​റ​ണാ​കു​ളം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യോ​ടെ​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​എത്തി​ച്ച വൃ​ക്ക​ ​ തി​രുവനന്തപുരം മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ നാ​ല് ​മ​ണി​ക്കൂ​റോളം അനാഥമായി​രുന്നു. ഒാരോ സെക്കൻഡ് കഴി​യുന്തോറു ംഫലപ്രാപ്തി​ ശൂന്യതയി​ലേക്ക് വീഴുമെന്നി​രി​ക്കുകയാണ് ഡോക്ടർമാരുടെ അനാഥസ്ഥ. ​ ശസ്ത്രക്രി​യയ്ക്ക് സ്വീകർത്താവി​നെ സജ്ജമാക്കി​യാണ് സാധാരണ നി​ലയി​ൽ അവയവങ്ങൾ മി​ന്നൽ വേഗത്തി​ൽ എത്തി​ക്കുക. എന്നാൽ നെ​ഫ്രോ​ള​ജി,​യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തേ​ണ്ട​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​മു​ന്നൊ​രു​ക്കം​ ​ഇവി​ടെ ന​ടത്തി​യി​രുന്നി​ല്ല. ​ ​ഇ​ന്ന​ലെ​ ​ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ​ ​രോ​ഗി​യെ​ ​സ​ജ്ജ​മാ​ക്കു​ന്ന​തി​ൽ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ഭാ​ഗ​ത്ത് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ​വി​വ​രം.​ ​വൃ​ക്ക ഓ​പ്പേ​റ​ഷ​ൻ​ ​തീ​യേ​റ്റ​റി​ന് ​പു​റ​ത്ത് ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​വി​വ​രം​ ​ ആശുപത്രി​ സൂ​പ്ര​ണ്ട് നി​സാ​റി​നെ ബന്ധപ്പെട്ടവർ അറി​യി​ച്ചതി​നെ തുടർന്ന് ​ ​രാ​ത്രി​ 9.30​ന് ​ശേ​ഷം​ ​ശ​സ്ത്ര​ക്രി​യ​ ​ആ​രം​ഭി​ച്ചു.

ശ​നി​യാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രു​ന്ന​ 34​കാ​ര​ന് ​മ​സ്തി​ഷ്ക​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​ത്.​ ​ഒ​രു​ ​വൃ​ക്ക​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​നും​ ​മ​റ്റൊ​രു​ ​വൃ​ക്ക​യും​ ​പാ​ൻ​ക്രി​യാ​സും​ ​കൊ​ച്ചി​ ​അ​മൃ​ത​യ്ക്കും​ ​ക​ര​ൾ​ ​രാ​ജി​ഗി​രി​ക്കും​ ​അ​നു​വ​ദി​ച്ചു.​ ​എ​ന്നാ​ൽ​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​അനുയോജ്യമായ രോ​ഗി​യി​ല്ലാത്തി​നാ​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​ഇ​വി​ടേ​ക്ക് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​നാ​ല് ​മ​ണി​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ര​ണ്ട് ​ഡോ​ക്ട​ർ​മാ​ർ​ ​സ്വ​കാ​ര്യ​ ​ആം​ബു​ല​ൻ​സി​ൽ​ ​രാ​ജ​ഗി​രി​യി​ലേ​ക്ക് ​പു​റ​പ്പെ​ട്ടു.​ ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി.​മ​സ്തി​ഷ്ക​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​യാ​ളി​ൽ​ ​നിന്ന് അ​വ​യ​വം​ ​എ​ടു​ത്തു​മാ​റ്റു​ന്ന​ ​ശ​സ്ത്ര​ക്രി​യ​ ​ഉ​ച്ച​യ്ക്ക് 2.45​ഓ​ടെ​ ​പൂ​ർ​ത്തി​യാ​ക്കി​.​മൂ​ന്ന് ​മ​ണി​ക്കാ​ണ് ​ആം​ബു​ല​ൻ​സ് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​പു​റ​പ്പെ​ട്ട​ത്.​ ​രാ​ജ​ഗി​രി​ ​മു​ത​ൽ​ ​ഓ​രോ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യാ​യി.​ ​സി​ഗ്ന​ൽ​ ​ലൈ​റ്റു​ക​ളെ​ല്ലാം​ ​ഓ​ഫാ​ക്കി​ ​പൊ​ലീ​സ് ​ഗ്രീ​ൻ​ ​ചാ​ന​ൽ​ ​ഒ​രു​ക്കു​ക​യാ​യി​രു​ന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ വൃക്ക യഥാസമയം ശസ്ത്രക്രിയ നടത്തി ഘടിപ്പിക്കേണ്ടത് നെ​ഫ്രോ​ള​ജി,​യൂ​റോ​ള​ജി​ ​വിഭാഗങ്ങളിലെ ഡോക്ടർമാരാണ്. എന്നാൽ യഥാസമയം അത് നിർവഹിക്കപ്പെട്ടില്ല.

ഓരോ നിമിഷവും

വിലപ്പെട്ടത്

@ഒരാളിൽ നിന്ന് അവയവമെടുത്താൽഎത്രയും വേഗം മറ്റൊരാളിൽ വച്ചു പിടിപ്പിച്ചാലേ ശരിയായി പ്രവർത്തിക്കൂ.

@സർക്കാർ ഗ്രീൻ കോറിഡോർ സംവിധാനത്തിലൂടെയാണ് റോഡ് മാർഗം അവയവം എത്തിക്കുന്നത്.

@അവയവം എത്തുന്നതിന് മുൻപേ പരിശോധനകൾ പൂർത്തിയാക്കി രോഗിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റണം.എത്തിയാലുടൻ ശസ്ത്രക്രിയ ആരംഭിക്കണം.