bjpparassala

പാറശാല: ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'ശ്യാമവർഷം' ലോഗോ പ്രകാശനം പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്നു. ബി.ജെ.പി ദേശീയ സമിതി അംഗവും സിനിമാതാരവുമായ കൃഷ്ണകുമാർ പ്രകാശനം നിർവഹിച്ചു. ഭാരതീയ ജനതാ പാർട്ടി സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ 121- മത് ജന്മവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി പാറശാല മണ്ഡലം 23 മുതൽ ജൂലായ് 6 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ്, ജനറൽ സെക്രട്ടറി ശിവകല, സെക്രട്ടറിമാരായ അരുവിയോട് സജി, ഓംകാർ ബിജു, ജില്ലാ കമ്മറ്റി അംഗം ശ്രീജേഷ്, മോഹൻ റോയ്, ഹരി പെരുങ്കടവിള, ചിമ്മിണ്ടി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.