പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ മൂന്നാം നമ്പർ ഗേറ്റിന് മുമ്പിൽ പുതുതായി പണികഴിപ്പിച്ച ശാന്തിമണ്ഡപം ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്പിരിച്വൽ സോണിനു പുറത്തു നിൽക്കുന്നവർക്ക് ആരാധന തൊഴുത് നമസ്‌കരിക്കാനുള്ള ഇടമാണ് ശാന്തിമണ്ഡപം. സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സംവിധായകൻ രാജീവ് അഞ്ചൽ, നിരവധി ഗുരു ഭക്തരും പങ്കെടുത്തു.