aasaadika-amruth

പാറശാല:മാതൃരാജ്യത്തിന് വേണ്ടി പോരാടിയതിന് കേന്ദ്ര സർക്കാർ താമ്രപത്രം നൽകി ആദരിച്ച സ്വാതന്ത്ര്യസമര സേനാനികളായ പാറശാല കെ.രാമകൃഷ്ണൻ തമ്പി,കേരളകൗമുദിയുടെ മുൻ ലേഖകൻ കൂടിയായ പി.സദാശിവൻ, ആന്റണി എന്നിവരെ തപസ്യ കലാസാഹിത്യവേദി നെയ്യാറ്റിൻകര താലൂക്ക് സമിതി അനുസ്മരിച്ചു.അനുസ്മരണ സമ്മേളനം സിനിമാ നടനും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ തപസ്യ നെയ്യാറ്റിൻകര താലൂക്ക് അദ്ധ്യക്ഷൻ കോവില്ലൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.തപസ്യയുടെ ഭാരവാഹി മണികണ്ഠൻ പാറശാല സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതാരേഖാവതരണം നടത്തി.പ്രശസ്ത സാഹിത്യകാരൻ അനിൽ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തി.തപസ്യ ജില്ലാ കാര്യാദ്ധ്യക്ഷൻ കെ.വി.രാജേന്ദ്രൻ,മുൻ എം.എൽ.എ എ.ടി.ജോർജ്,ശിവജി ഐ.ടി.സി ചെയർമാനും കെ രാമകൃഷ്ണൻ തമ്പിയുടെ കുടുംബാംഗവുമായ ആർ.പ്രഭാകരൻ തമ്പി, ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ്, കവി സുകു മരുതത്തൂർ, പ്രശസ്ത എഴുത്തുകാരൻ പാറശാല ജയാനന്ദൻ, വാർഡ് മെമ്പർ താര തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പിൻതലമുറക്കാരായ ആർ.പ്രഭാകരൻ തമ്പി, കേരള കൗമുദി ലേഖകൻ സതീഷ് പാറശാല എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തപസ്യ പാറശാല യൂണിറ്റ് സെക്രട്ടറി സജീഷ് കുമാർ സ്വാഗതവും യൂണിറ്റ് അദ്ധ്യക്ഷൻ രാജേഷ് ആനാവൂർ നന്ദിയും പറഞ്ഞു.