വി​തു​ര​:​വിതുര ഗവൺമെന്റ് യു.പി സ്കൂളിൽ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​വായനവാരാചരണം​ ​സം​ഘ​ടി​പ്പി​ച്ചു.​പോസ്റ്റർനിർമ്മാണം,പോസ്റ്റർപ്രദർശനം,പുസ്തകപരിചയം,നല്ലവായന,സംവാദം,ക്വിസ്മൽസരം,കാവ്യകേളി,ഇടശേരിയുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം എന്നിവയുണ്ടായിരുന്നു.വട്ടപ്പറമ്പിൽ പീതാംമ്പരൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​സ​ഞ്ജ​യ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറമോഹനൻ,​ ഹെ​ഡ്മി​സ്ട്ര​സ് ​ശോ​ഭ​നാ​ദേ​വി.​ ​പി.​പി,​ വിദ്യാരംഗം കലാവേദി കൺവീനർ എം.പ്രഭ,സീനിയർഅസിസ്റ്റന്റ് ​ ​ഡി.​ സു​നി​ൽ​കു​മാ​ർ,​ഉദയ.പി.ആർ,മഞ്ജു.എ.​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.