വിതുര:സർക്കാരിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ കല്ലാറിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ലേണിംഗ് സെന്ററുകളുടെ ഉദ്ഘാടനം 22ന് വൈകിട്ട് 4ന് കല്ലാർ ഗവൺമെന്റ് എൽ.പി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഡി.കെ.മുരളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും.പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ അനുപമ.ടി.വി മുഖ്യപ്രഭാഷണം നടത്തും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ,ഡി.എഫ്.ഒ കെ.എ.പ്രദീപ്കുമാർ,എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബുവർഗീസ്, നെടുമങ്ങാട് ഡി.വൈ.എസ്.പി എം.കെ.സുൽഫിക്കർ, പ്രൊഫ.വി.കെ.ദാമോധരൻ,സഞ്ജുഗോപാൽ എന്നിവരും പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും പങ്കെടുക്കും.