ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപുരി വാർഡിന്റെ വികസന സ്വപ്നങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള വികസനരേഖ പുറത്തിറക്കി.2022 മുതൽ 2047 വരെയുള്ള വികസനം ലക്ഷ്യമിട്ട് നാട്ടിലെ എല്ലാ മേഖലയുമായും ആശയവിനിമയം നടത്തിയാണ് പഞ്ചവത്സര പദ്ധതിയും വികസന രേഖയും പുറത്തിറക്കിയത്.ഈഞ്ചപുരിയിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം ഈഞ്ചപുരി രാജേന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹന് വികസന രേഖ കൈമാറി.സി.ഡി.എസ് അംഗം അനിതാകുമാരി,അങ്കണവാടി കോ ഓർഡിനേറ്റർ എസ്.മേരി,ആശാവർക്കാർ എൻ.ദമയന്തി,എ.ഡി.എസ് സെക്രട്ടറി പ്രമീള,ചെയർപേഴ്‌സൻ സൗമ്യ,പി.വി.വിജയൻ,എൻ.കെ.രാജൻ,എ.ബാബു,ടി.കെ.മണി, കാവ്യ,ഷൈനി,ധനുജ,ശില്പ തുടങ്ങിയവർ പങ്കെടുത്തു.