തിരുവനന്തപുരം: ശ്രീവിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റും മിൽമാ ചെയർമാനുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനെ അനുസ്മരിച്ചു.നെയ്യാറ്റിൻകര അതുല്യ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പരശുവയ്ക്കൽ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പലും മുൻ ഓംബുഡ്സ്മാനുമായ മോഹൻദാസ്, ഡോ. എം.പി ബാലകൃഷ്ണൻ, ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു. രാമായണ, ഭഗവത്ഗീതാ പാരായണവും പ്രയാറിനെ കുറിച്ചുള്ള കവിതാലാപനവും നടന്നു.