കാട്ടാക്കട:മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയിൽ വായന പക്ഷാചരണം ഗ്രാമ പഞ്ചായത്തംഗം കെ.ആർ.അജിത ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി എ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യുവകവി അഖിലൻചെറുകോട് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.എസ്.പി.സുജിത്ത്,എ.വിജയകുമാരൻ നായർ,വി.ആർ. റൂഫസ്,എസ്.നാരായണൻ കുട്ടി,എസ്.എൽ.ആദർശ്,എസ്.ബിന്ദു കുമാരി,എസ്.എൽ. അഖിൽ,അമൃത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.