
പൂവാർ:വിദ്യാധിരാജാ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷന്റെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എയും മിൽമ ചെയർമാനും,ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനെ അനുസ്മരിച്ചു.അഡ്വ.ഇരുമ്പിൽ വിജയന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകരയിൽ നടന്ന അനുസ്മരണ സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.തിരുമംഗലം സന്തോഷ് സ്വാഗതം പറഞ്ഞു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയമാൻ കെ.കെ.ഷിബു, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീൺ, അഡ്വ.രഞ്ചിത് ചന്ദ്രൻ , ബിനു മരുതത്തൂർ, ഡോ.ശബരീനാഥ് രാധാകൃഷ്ണൻ അനന്തു,രഞ്ചിത്ത് കൊല്ലകോണം തുടയവർ അനുസ്മരിച്ച് സംസാരിച്ചു.