
കല്ലമ്പലം: നാവായിക്കുളം ചിറ്റായിക്കോട് പി.ആർ .ഭവനിൽ രഘുനാഥക്കുറുപ്പിന്റെയും പ്രസന്നകുമാരിയുടെയും മകൻ പി.ആർ .പ്രജീഷ് (37) നിര്യാതനായി. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: അഞ്ജലി. മകൻ: ആഗ്നേഷ് പി.നായർ.