തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ സി.ഡി.ടി.പി പ്രോഗ്രാമിലേക്ക് ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റിനെ നിയമിക്കും.കരാർ നിയമനമാണ്.അംഗീകൃത പോളിടെക്നിക്ക് സ്ഥാപനത്തിൽ നിന്ന് നേടിയ രണ്ടാം ക്ലാസ് ഡിപ്ലോമയും കംപ്യൂട്ടറിലുള്ള പ്രാഗത്ഭ്യവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള രണ്ടാം ക്ലാസ് ബിരുദവും ഇൻഡസ്ട്രി,റൂറൽ ഡെവലപ്‌മെന്റ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എന്നീ മേഖലകളിലുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.