
കല്ലമ്പലം:വിജയവാഡയിൽ ഒക്ടോബർ 14 മുതൽ 18 വരെ നടക്കുന്ന സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നാവായിക്കുളം എൻ.എസ്.എസ് ഹാളിൽ നടന്ന ലോക്കൽ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. കൈനകരി വിക്രമൻ അദ്ധ്യഷത വഹിച്ചു.മുതിർന്ന പാർട്ടി അംഗം ജി.സുരേന്ദ്രൻ പതാകയുയർത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വർക്കല മണ്ഡലം സെക്രട്ടറി എസ്. മണിലാൽ,ജില്ലാകമ്മിറ്റി അംഗങ്ങളായ വി.രഞ്ജിത്,ഇ.എം.റഷീദ്,മണ്ഡലം സെക്രട്ടേറിയറ്റ് അംഗം മടവൂർ സലിം,ഷിജി ഷാജഹാർ,കെ.രാജേഷ്,മധുസൂദനക്കുറുപ്പ്,എസ്.എസ്. അനിൽ കുമാർ,സുബൈർ,വെട്ടിയറ അജയൻ,എം.മോഹനൻ എന്നിവർ പങ്കെടുത്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുല്ലനല്ലൂർ ശിവദാസനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.രാജേഷിനെയും തിരഞ്ഞെടുത്തു.