
മുടപുരം:മുടപുരം ഗവൺമെന്റ് യു.പി സ്കൂളിലെ വായന മാസാചരണം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും നടന്നു.സാഹിത്യകാരൻ ശശി മാവിന്മൂട്,സാഹിത്യ സല്ലാപം നടത്തി.മുൻ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.എസ്.എം.സി എക്സിക്യൂട്ടീവ് അംഗം ബി.എസ്.സജിതൻ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സി.ആർ.ബീന സ്വാഗതവും എസ്.ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു.