
ബാലരാമപുരം: പയറ്റുവിള പ്രിയദർശിനി ഗ്രന്ഥശാല ലൈബ്രറി പി.എൻ. പണിക്കർ അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു. പയറ്റുവിള സോമൻ എഴുതിയ "താരും തളിരും" ബാലസാഹിത്യത്തിന്റെ പ്രകാശനം മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മഹേഷ് മാണിക്കം പി.എൻ പണിക്കർ അനുസ്മര പ്രഭാഷണം നടത്തി.ലൈബ്രറി സെക്രട്ടറി സതീഷ് പയറ്റുവിള, പ്രസിഡന്റ് അനിൽകുമാർ. റ്റി. ഹരി ചാരുത, ഡോ. ഉഷാസതീഷ്, വാർഡ് മെനമ്പർമാരായ സുരേഷ്.കെ,ഗിരിജ.ടി,ഷിജു.കെ,പ്രസന്ന.എസ്,ലൈബ്രേറിയൻ സെൽവരാജ്, കുഴിവിള ബിജു എന്നിവർ പങ്കെടുത്തു.