
ബാലരാമപുരം : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച കല്ലിയൂർ ഈസ്റ്റ് വെസ്റ്റ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റുമാരായ വത്സലാ വിജയൻ, ആർ.രാജലക്ഷമി, സംസ്ഥാന സമിതി അംഗം ലതകുമാരി, ജില്ലാ കമ്മിറ്റി അംഗം ജയലക്ഷ്മി ,കോവളം മണ്ഡലം ജനറൽ സെക്രട്ടറി പി.രാജലക്ഷ്മി, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സരിത തുടങ്ങിയവർ നേതൃത്വം നൽകി.