samme

കിളിമാനൂർ: സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനത്തിന് ജി. മാധവൻ നഗറിൽ തുടക്കമായി. പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. രാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ഇന്ദിരാ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.ആർ. രാജീവ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. സോമരാജകുപ്പ്, കാരേറ്റ് മുരളി, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അൽ ജിഹാൻ, എന്നിവർ സംസാരിച്ചു. പതാകജാഥ സി.പി.ഐ നേതാവായിരുന്ന എം.കെ. സുകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി. താഹ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സിദ്ധിഖ് എന്നിവർ പങ്കെടുത്തു. ജി. രാജന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമരജാഥ മണ്ഡലം സെക്രട്ടറി എ.എം. റാഫി ഉദ്ഘാടനം ചെയ്തു. ജി. മാധവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച ബാനർ ജാഥ ജില്ലാ കൗൺസിൽ അംഗം പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.എം. റാഫി പൊതുസമ്മേളനത്തിൽ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജി.എൽ. അജീഷ് നന്ദി പറഞ്ഞു.