
ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപുരം ശാഖയിലെ ചതയദിന അന്നദാനവും ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നടന്നു.ശാഖയിലെ ഗുരുപഠന ക്ലാസ് അദ്ധ്യാപകൻ സുഗതൻ വിദ്യാർത്ഥിക്ക് ഗുരുദേവ കൃതികൾ കൈമാറി ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് മൂവ്മെന്റ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് അന്നദാനവിതരണം സംഘടിപ്പിച്ചത്.ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീലാൽ, സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് പ്രേംകുമാർ.എം.എസ്, ശാഖാ പ്രസിഡന്റ് റസ്സൽപ്പുരം വിനോദ്, സെക്രട്ടറി മോഹനചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.അശോകൻ, നേമം യൂണിയൻ പ്രതിനിധി എം.ആർ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.