തിരുവനന്തപുരം: ഡോ. അംബേദ്കർ സെന്റർ ഒഫ് ഇന്ത്യയും സാധുജന പരിപാലിനി സംഘവും ചേർന്ന് നൂറ് നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഉപഭോക്തൃ സമിതി ജനറൽ സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സെമിനാർ മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ- ഇൻ ചാർജ്ജ് എൽ.രാജൻ ഉദ്ഘാടനം ചെയ്തു. വൃദ്ധർക്കും വിധവകൾക്കുമുള്ള സഹായവിതരണം അംബേദ്കർ സെന്റർ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് വിതരണം ചെയ്തു.അംബേദ്കർപുരം മുരുകൻ അദ്ധ്യക്ഷനായി. അംബേദ്കർ സെന്റർ ട്രഷറർ അലി ഫാത്തിമ, കുഴിവിള ചന്ദ്രൻ,കരമന മോഹനൻ, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.