wal

കിളിമാനൂർ :വായനാദിനത്തിൽ വായന ചത്വരമൊരുക്കിയും പുസ്തകമതിൽ തീർത്തും മടവൂർ ഗവൺമെന്റ് എൽ .പി .എസിലെ കുരുന്നുകൾ. 'സർവരും വായിക്കട്ടെ'എന്ന സന്ദേശമുയർത്തി കുട്ടികൾക്കൊപ്പം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഗ്രാമവാസികൾക്കും വായനയ്ക്ക് അവസരങ്ങളൊരുക്കിയും ഒരു വർഷം ദൈർഘ്യമുള്ള കർമ്മപദ്ധതിക്കാണ് വായനാദിനത്തിൽ തുടക്കം കുറിച്ചത്.പി.ടി.എ പ്രസിഡന്റ് ബി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ.അമ്പിളി ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ പി.സജിത്കുമാർ, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം റാഫി നന്ദിയും പറഞ്ഞു.